CMDRF

വരുംദിവസങ്ങളിൽ ശക്തമായ മഴ; കോഴിക്കോടും കണ്ണൂരും ഇന്ന് ഓറഞ്ച് അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത

വരുംദിവസങ്ങളിൽ ശക്തമായ മഴ; കോഴിക്കോടും കണ്ണൂരും ഇന്ന് ഓറഞ്ച് അലർട്ട്
വരുംദിവസങ്ങളിൽ ശക്തമായ മഴ; കോഴിക്കോടും കണ്ണൂരും ഇന്ന് ഓറഞ്ച് അലർട്ട്

കോഴിക്കോട്: ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമുണ്ട്. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. 30ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.

Also Read: ഗുജറാത്തിൽ കനത്ത മഴ; 18,000 പേരെ മാറ്റിപ്പാർപ്പിച്ചു

31ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ അതിതീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് രാവിലെയോടെ ന്യൂനമർദ്ദം സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.

മധ്യ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. ആഗസ്റ്റ് 29ഓടെ മധ്യ കിഴക്കൻ / വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ട് വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത.

Top