CMDRF

ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് യുവതിയും പിടിയിൽ

സെയ്ത് ഷമീമിനെതിരെ കോഴിക്കോട് ജില്ലയിലെ നടക്കാവ്, കസബ, വെള്ളയിൽ എന്നീ സ്റ്റേഷനുകളിലും കൊല്ലം ജില്ലയിലെ ചടയമംഗലത്തും കേസുകളുണ്ട്

ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് യുവതിയും പിടിയിൽ
ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് യുവതിയും പിടിയിൽ

കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു തട്ടിപ്പു നടത്തുന്ന സംഘത്തിലെ രണ്ടു പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുട്ടിക്കാട്ടൂർ സ്വദേശി അനീഷ (18) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി കോഴിക്കോട് കെഎസ്ആർടിസിക്ക് സമീപത്തെ എടിഎം കൗണ്ടറിൽ പണം സ്വീകരിക്കാൻ എത്തിയ യുവാവിനെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിൽ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നിൽ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച ഉച്ചയോടെ മാനാഞ്ചിറയിൽ വച്ച് ഒരു സ്ത്രീയിൽ നിന്ന് 3,000 രൂപ ഇവർ ഇത്തരത്തിൽ തട്ടിയെടുത്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും പിന്നീട് കസബ പൊലീസിന് കൈമാറി.

Also Read: ലോറി മോഷണം; പ്രതി പിടിയിൽ

സെയ്ത് ഷമീമിനെതിരെ കോഴിക്കോട് ജില്ലയിലെ നടക്കാവ്, കസബ, വെള്ളയിൽ എന്നീ സ്റ്റേഷനുകളിലും കൊല്ലം ജില്ലയിലെ ചടയമംഗലത്തും കേസുകളുണ്ട്. കവർച്ച, ലഹരിമരുന്ന് ഉപയോഗം, വഞ്ചന, പോക്സോ തുടങ്ങിയ വകുപ്പുകളിൽ പത്തോളം കേസുകള്‍ ഇയാൾക്കെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

Top