കോഴിക്കോട്ട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്

കോഴിക്കോട്ട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്ട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ഫറോഖിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ബെംഗളൂരുവിൽ നിന്ന് കാറിൽ കൊണ്ടു വന്ന നൂറ് ഗ്രാം എംഡിഎംഎയുമായി പയ്യാനക്കൽ സ്വദേശി നന്ദകുമാറാണ് പിടിയിലായത്.

കോഴിക്കോട് ചില്ലറ വിൽപ്പന നടത്തുന്നതിലെ പ്രധാനിയാണ് പിടിയിലായ നന്ദകുമാറെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.

Top