ചേലക്കര: പി പി ദിവ്യക്കെതിരായ സിപിഎം സിപിഎം നടപടിയില്‍ പരിഹാസവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പി ശശിയെ പോലെ പി പി ദിവ്യയും തിരിച്ചു വരുമെന്ന് കെ സുധാകരന്. ആത്മാര്‍ത്ഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേത്.
Also Read :പാലക്കാട് യുഡിഎഫിന് നല്കിയ പിന്തുണ പുനഃപരിശോധിക്കാന്‍ ഡിഎംകെ
മുമ്പ് പി ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു. എന്നാല്‍ ശശി ഇന്ന് അരമുഖ്യമന്ത്രിയാണ്. ശശിയെ പോലെ ദിവ്യയും അധികാര സ്ഥാനങ്ങളിലേക്ക് തിരിച്ചുവരുമെന്ന് കെ സുധാകരന് വിമര്‍ശിച്ചു. നവീന്‍ ബാബുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനാണ് ഇപ്പോഴത്തെ നടപടി. ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് നടപടിയെന്നും സുധാകരന് പ്രതികരിച്ചു.