പാലക്കാട്: പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം ഷാഫി പറമ്പില്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി. പ്രചാരണം ഡിസിസിയോട് ആലോചിച്ച് മതി. ഇനിയുള്ള പ്രചാരണം കൂടിയാലോചിച്ച ശേഷം മന്ത്രം മതിയെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി.
Also Read: ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26ന് അവധി
അതേസമയം ഷാഫി പറമ്പില്‍ ശൈലി മാറ്റണമെന്ന് മുന്‍ എംപിയും ഡിസിസി അധ്യക്ഷനുമായിരുന്ന വി.എസ് വിജയരാഘവന്‍ ഇന്ന് പ്രതികരിച്ചിരുന്നു. പല മുതിര്‍ന്ന നേതാക്കള്‍ക്കും ഇതുതന്നെയാണ് അഭിപ്രായം. ഇത്തരത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന.
Also Read: ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; മുഹമ്മദ് ഷമി റിട്ടേണ്‍സ് !
ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും നിലപാടുകളില്‍ പ്രതിഷേധിച്ച് വിട്ടു നില്‍ക്കുന്ന യുവ നേതാക്കളെ കാണാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജുവിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്.നേരത്തെ പുറത്താക്കിയ മുന്‍ മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെ തിരച്ചെടുത്തു. പാര്‍ട്ടി വിട്ട ഡിസിസി ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടിയിലേയ്ക്ക് തിരിച്ചെത്തിക്കാനും ശ്രമം തുടങ്ങി.