തിരുവനന്തപുരം: പി.പി ദിവ്യക്ക് ജാമ്യം കിട്ടിയതിനെതിരെ പ്രതികരിച്ച് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. പി പി ദിവ്യക്കെതിരായ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാകരന്‍ പറഞ്ഞു. പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായ അന്വേഷണം നടക്കില്ല. പൊലീസ് അറിവോടെയാണ് ദിവ്യ ഒളിവില്‍ പോയത്.
Also Read: ‘പ്രോസിക്യൂഷനും ആഭ്യന്തര വകുപ്പും ദിവ്യയെ സഹായിച്ചു’: കെ.സുരേന്ദ്രൻ
ജാമ്യം കൊടുത്തത് ദിവ്യ നിരപരാധിയായത് കൊണ്ടാണെന്ന് ആരും കരുതേണ്ട. ആ ജാമ്യത്തില്‍ ദിവ്യക്ക് എന്തെങ്കിലും പ്ലസ് പോയിന്റുണ്ടെന്ന് കരുതുന്നവര്‍ തലയ്ക്കു സുഖമില്ലാത്തവരാണ്. ജാമ്യം കിട്ടിയതുകൊണ്ട് അവര്‍ കുറ്റത്തില്‍നിന്ന് മോചിതയാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.