നിരക്ക്​ വർധനക്കായി നഷ്ടക്കണക്ക് നിരത്തി കെ.എസ്​.ഇ.ബി; സോളാർ വൈദ്യുതോൽപാദക​ർക്കെതിരെ വിമർശനം

നിരക്ക്​ വർധനക്കായി നഷ്ടക്കണക്ക് നിരത്തി കെ.എസ്​.ഇ.ബി; സോളാർ വൈദ്യുതോൽപാദക​ർക്കെതിരെ വിമർശനം
നിരക്ക്​ വർധനക്കായി നഷ്ടക്കണക്ക് നിരത്തി കെ.എസ്​.ഇ.ബി; സോളാർ വൈദ്യുതോൽപാദക​ർക്കെതിരെ വിമർശനം

തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര വൈ​ദ്യു​തോ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടാ​തെ ഇ​രു​ട്ടി​ൽ​ത​പ്പു​ന്ന കെ.​എ​സ്.​ഇ.​ബി നി​ര​ക്ക്​ വ​ർ​ധ​ന​ക്കാ​യി ഉ​ന്ന​യി​ക്കു​ന്ന​ത്​ ന​ഷ്​​ട​ക്ക​ണ​ക്കു​ക​ളു​ടെ പ​ട്ടി​ക. 30 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം മൂ​ല​മു​ള്ള അ​ധി​ക വൈ​ദ്യു​തി വാ​ങ്ങ​ൽ ഭാ​രം ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ വി​ശ​ദ​മാ​യ ക​ണ​ക്കാ​ണ്​ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്​ മു​ന്നി​ൽ കെ.​എ​സ്.​ഇ.​ബി സ​മ​ർ​പ്പി​ക്കാ​റു​ള്ള​ത്.

അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​​ത്തേ​ക്കു​ള്ള നി​ര​ക്ക്​ വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ ദി​വ​സം റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്​ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലും ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്നു. യൂ​നി​റ്റി​ന്​ 30​ പൈ​സ​യു​ടെ വ​രെ വ​ർ​ധ​ന​യി​ലൂ​ടെ 2024-25ൽ 811.20 ​കോ​ടി​യു​ടെ​യും 2025-26 ൽ 551.26 ​കോ​ടി​യു​ടെ​യും 2026-27ൽ 53.82 ​കോ​ടി​യു​ടെ​യും വ​രു​മാ​ന​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പു​തു​താ​യി ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ‘സ​മ്മ​ർ താ​രി​ഫി’​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്​ 2024-25ൽ 111.08 ​കോ​ടി​യു​ടെ​യും 2025-26 ൽ 116.34 ​കോ​ടി​യു​ടെ​യും 2026-27ൽ 122.08 ​കോ​ടി​യു​ടെ​യും വ​രു​മാ​ന​മാ​ണ്.

നി​ല​വി​ൽ ഇ​ന്ധ​ന സ​ർ​ചാ​ർ​ജാ​യി യൂ​നി​റ്റി​ന്​ 19 പൈ​സ വ​രെ ഈ​ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ്മ​ർ താ​രി​ഫാ​യി ജ​നു​വ​രി മു​ത​ൽ മേ​യ് വ​രെ യൂ​നി​റ്റി​ന്​ 10 പൈ​സ​കൂ​ടി പി​രി​ക്കാ​നു​ള്ള നി​ർ​ദേ​ശം ​റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ തെ​ളി​വെ​ടു​പ്പി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യി എ​തി​ർ​ക്കാ​നാ​ണ്​ സാ​ധ്യ​ത.

ജ​ല​വൈ​ദ്യു​ത മേ​ഖ​ല​യി​ല​ട​ക്കം തു​ട​ങ്ങി​വെ​ച്ച പ​ദ്ധ​തി​ക​ൾ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തീ​ക​രി​ക്കാ​തെ അ​മി​ത ​വി​ല​ക്ക്​ വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന്‍റെ ബാ​ധ്യ​ത ജ​ന​ങ്ങ​ൾ​ക്ക്​ മേ​ൽ കെ​ട്ടി​വെ​ക്കാ​നു​ള്ള ശ്ര​മം തെ​ളി​വെ​ടു​പ്പി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടും. ​ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ നി​ര​ക്ക്​ വ​ർ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്താ​നാ​ണ്​ സാ​ധ്യ​ത.

Top