ആക്രമിക്കില്ലെന്ന ഉറപ്പ് സത്യവാങ്മൂലം ലഭിച്ചാല്‍, കണക്ഷന്‍ ഇന്ന് തന്നെ നല്‍കാന്‍ തയാറാണെന്ന് കെഎസ്ഇബി

ആക്രമിക്കില്ലെന്ന ഉറപ്പ് സത്യവാങ്മൂലം ലഭിച്ചാല്‍, കണക്ഷന്‍ ഇന്ന് തന്നെ നല്‍കാന്‍ തയാറാണെന്ന് കെഎസ്ഇബി
ആക്രമിക്കില്ലെന്ന ഉറപ്പ് സത്യവാങ്മൂലം ലഭിച്ചാല്‍, കണക്ഷന്‍ ഇന്ന് തന്നെ നല്‍കാന്‍ തയാറാണെന്ന് കെഎസ്ഇബി

കോഴിക്കോട്: തിരുവമ്പാടിയില്‍ സെക്ഷന്‍ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ച സംഭവം വിവാദമായതിന് പിന്നാലെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇടപെട്ട് കളക്ടര്‍. വിഷയം പ്രതി അജ്മലിന്റെ പിതാവ് റസാഖുമായും വീട്ടുകാരുമായി ചര്‍ച്ച ചെയ്യാന്‍ കളക്ടര്‍ താമരശ്ശേരി തഹസില്‍ദാരെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി തഹസില്‍ദാര്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുമായും റസാഖിന്റെ കുടുംബവുമായും ചര്‍ച്ച നടത്തി. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് തഹസീല്‍ദാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ സത്യവാങ്മൂലത്തില്‍ ഒപ്പ് വെക്കാന്‍ റസാക്കും കുടുംബവും തയ്യാറായില്ല. മക്കള്‍ ചെയ്ത അക്രമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു സത്യവാങ്മൂലം.

അതേസമയം ആക്രമിക്കില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ കണക്ഷന്‍ ഇന്ന് തന്നെ നല്‍കാന്‍ കെഎസ്ഇബി തയ്യാറാണെന്നാണ് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആക്രമിച്ചയാളുടെ പിതാവിന്റെ പേരില്‍ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബില്‍ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിസ്‌കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതര്‍ക്കവും ഭീഷണിയും പതിവാണെന്നും ചെയര്‍മാന്‍ വിവരിച്ചു. ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരില്‍ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങള്‍ മുഴുവന്‍ ഈടാക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

Top