CMDRF

കെ.എസ്.എഫ്.ഡി.സി നിർമിച്ച ക്രൈം ഡ്രാമ ത്രില്ലർ ‘ചുരുൾ’ ട്രെയിലർ പുറത്തിറങ്ങി

ത്രില്ലർ സ്വഭാവത്തിൽ ഒരു ക്രൈം ഡ്രാമയാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന

കെ.എസ്.എഫ്.ഡി.സി നിർമിച്ച ക്രൈം ഡ്രാമ ത്രില്ലർ ‘ചുരുൾ’ ട്രെയിലർ പുറത്തിറങ്ങി
കെ.എസ്.എഫ്.ഡി.സി നിർമിച്ച ക്രൈം ഡ്രാമ ത്രില്ലർ ‘ചുരുൾ’ ട്രെയിലർ പുറത്തിറങ്ങി

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ എസ്.സി – എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമിച്ച ആദ്യ ചിത്രമായ ‘ചുരുൾ’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. ത്രില്ലർ സ്വഭാവത്തിൽ ഒരു ക്രൈം ഡ്രാമയാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഓഗസ്റ്റ് 30 ന് തിയറ്ററുകളിലെത്തും.

നവാഗതനായ അരുൺ ജെ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, രാജേഷ് ശർമ്മ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.ഗോപൻ മങ്ങാട്ട്, കലാഭവൻ ജിന്റോ, ഡാവിഞ്ചി, സോനാ അബ്രഹാം, ബാലു ശ്രീധർ, അഖില നാഥ്, സതീഷ് കെ കുന്നത്ത്, അസീം ഇബ്രാഹിം, സിറിൽ, അജേഷ് സി കെ, എബി ജോൺ, അനിൽ പെരുമ്പളം, സിജുരാജ്, സായി ദാസ്, സേതുനാഥ്, നീതു ഷിബു മുപ്പത്തടം എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്പ്രവീൺ ചക്രപാണി ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഡേവിസ് മാനുവൽ ആണ്. ആഷിക് മിറാഷിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മധു പോൾ. കോ റൈറ്റേഴ്‌സ്: അനന്തു സുരേഷ്, ആഷിക് മിറാഷ്.

Also Read:മുകേഷ് തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ: ഷാജി എൻ. കരുൺ

ലൈൻ പ്രൊഡ്യൂസർ: അരോമ മോഹൻ. മേക്കപ്പ്: രതീഷ് വിജയൻ. വസ്ത്രാലങ്കാരം: ഷിബു പരമേശ്വരൻ. കലാസംവിധാനം: നിതീഷ് ചന്ദ്രൻ ആചാര്യ. സ്റ്റണ്ട്: മാഫിയ ശശി. ഡി ഐ കളറിസ്റ്റ്: ബി യുഗേന്ദ്ര. സൗണ്ട് ഡിസൈൻ: രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, ഷൈൻ ബി ജോൺ. സൗണ്ട് മിക്‌സിങ്: അനൂപ് തിലക്. പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രാകരി. അസോസിയേറ്റ് ഡയറക്ടർ: സജീവ് ജി. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: പ്രശോഭ് ദിവാകരൻ, സൂര്യ ശങ്കർ. വിഷ്വൽ എഫക്റ്റ്‌സ്: മഡ് ഹൗസ്. സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര. പരസ്യകല: കിഷോർ ബാബു. പി.ആർ.ഓ: റോജിൻ കെ റോയ്.

Top