CMDRF

കെ.എസ്.എഫ്.ഇ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; ഗോള്‍ഡ് അപ്രൈസര്‍ പിടിയില്‍

കെ.എസ്.എഫ്.ഇ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; ഗോള്‍ഡ് അപ്രൈസര്‍ പിടിയില്‍
കെ.എസ്.എഫ്.ഇ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; ഗോള്‍ഡ് അപ്രൈസര്‍ പിടിയില്‍

വളാഞ്ചേരി: കെ.എസ്.എഫ്.ഇ വളാഞ്ചേരി ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഗോള്‍ഡ് അപ്രൈസര്‍ വളാഞ്ചേരി സ്വദേശി രാജനെ (67) പൊലീസ് അറസ്റ്റ് ചെയ്തു. തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശികളായ പടപ്പത്തൊടി അബ്ദുല്‍ നിഷാദ് (35), കാവുംപുറത്ത് മുഹമ്മദ് ഷരീഫ് (40), പനങ്ങാട്ടുതൊടി റഷീദ് അലി (37), പാറത്തോട്ടത്തില്‍ മുഹമ്മദ് അഷ്‌റഫ് (34) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 221 പവന്‍ മുക്കുപണ്ടം പണയംവെച്ച് 1.48 കോടി രൂപയാണ് തട്ടിയെടുത്തത്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 28 മുതല്‍ ജനുവരി 18 വരെയുള്ള കാലയളവില്‍ 10 അക്കൗണ്ടുകളിലായി 221 പവന്‍ മുക്കുപണ്ടമാണ് സ്വര്‍ണമെന്ന വ്യാജേന പണയംവെച്ചത്. പണയ ഉരുപ്പടി വ്യാജമല്ലെന്ന് ഉറപ്പാക്കേണ്ട ചുമതയുള്ളയാളാണ് അപ്രൈസര്‍. ജീവനക്കാര്‍ക്ക് സംശയം തോന്നി ശാഖാ മാനേജരെ അറിയിക്കുകയും അദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ചിട്ടിക്ക് ജാമ്യമായി നല്‍കിയ സ്വര്‍ണവും ഇതിലുണ്ട്. പ്രതികള്‍ വര്‍ഷങ്ങളായി കെ.എസ്.എഫ്.ഇയില്‍ കോടികളുടെ ഇടപാട് നടത്തുന്നവരാണ്. മറ്റു പ്രതികളെ കണ്ടെത്താനായി ഊര്‍ജിത തിരച്ചില്‍ നടക്കുകയാണ്.

Top