CMDRF

സ്മാര്‍ട്ടായി കെഎസ്ആര്‍ടിസി; എല്ലാ വിവരങ്ങളും ഇനി ആപ്പിലൂടെ അറിയാം

സ്മാര്‍ട്ടായി കെഎസ്ആര്‍ടിസി; എല്ലാ വിവരങ്ങളും ഇനി ആപ്പിലൂടെ അറിയാം
സ്മാര്‍ട്ടായി കെഎസ്ആര്‍ടിസി; എല്ലാ വിവരങ്ങളും ഇനി ആപ്പിലൂടെ അറിയാം

കൊല്ലം: കെഎസ്ആര്‍ടിസിയും ഇനി സ്മാര്‍ട്ട് ആകും. ബസ് കാത്ത് നില്‍ക്കാതെ കൃത്യ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാന്‍ ഇനി കെഎസ്ആര്‍ടിസിയുടെ പുതിയ ആപ്പ് സഹായിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ബസ് വരുന്ന സമയം മുതല്‍ സീറ്റ് ലഭ്യത, ബസ് എവിടെയെത്തി, വരുന്ന സമയം വരെ പുതിയ ആപ്പ് വരുന്നതോടെ മുന്‍കൂട്ടിയറിയാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ അഞ്ചുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ആപ്പിന്റെ ട്രയല്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ആറ് സെക്കന്‍ഡിലും ജിപിഎസ് ട്രാക്കിങ്ങിലൂടെ വിവരങ്ങള്‍ ആപ്പില്‍ റിഫ്രഷ് ആയിക്കൊണ്ടിരിക്കും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം വിപുലീകരിക്കാനും പദ്ധതിയുണ്ട്. ബസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ അറിയാനുള്ള സൗകര്യവും ഉണ്ടാകുന്നതാണ്.

എന്നാല്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റിനും മറ്റും ഈ നിരക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടിണ്ട്. ആപ്പ് സംവിധാനമടക്കം പുതിയ സൗകര്യങ്ങളെത്തുന്നതോടെ നിരവധി ബസുകള്‍ ഒരേ റൂട്ടില്‍ വരുന്നത് ഒഴിവാക്കാന്‍ സാധിച്ചേക്കും. എംഎല്‍എമാരുടെ ഫണ്ടില്‍ നിന്ന് പണം സമാഹരിക്കുന്നതിന് നടപടികളും ആരംഭിച്ചു കഴിഞ്ഞു. ജൂണ്‍ നാല് മുതല്‍ ഏഴ് വരെ ഓരോ ഡിപ്പോയ്ക്കും കംപ്യൂട്ടര്‍ നല്‍കും.

ബസില്‍ ബിസ്‌കറ്റും ലഘുപാനീയങ്ങളും അടങ്ങുന്ന റാക്കുകള്‍ സജ്ജീകരിക്കാനും ഇതോടൊപ്പം ആലോചിക്കുന്നുണ്ട്. പുതിയ എസി സൂപ്പര്‍ ഫാസ്റ്റ് ബസുകളിലെ ഈ പരീക്ഷണം ലാഭകരമാണെന്ന് കണ്ടെത്തിയതോടെയാണ് ഇത്. ട്രയല്‍ റണ്ണിലൂടെ എത്ര ടിക്കറ്റ് വിറ്റുപോകുന്നതിന്റെയും എത്ര കളക്ഷന്‍ ലഭിച്ചു എന്നതിന്റെയും ഏതു ഡിപ്പോയാണ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്നുണ്ട്. യാത്രക്കാര്‍ക്ക് മുന്‍കൂര്‍ പണമടച്ച് വാങ്ങാവുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Top