നഞ്ചൻകോഡ് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർ മരിച്ചു

പുലർച്ചെ നാലു മണിയോടെ മൈസൂരിനടുത്ത് നഞ്ചൻകോഡ് മതൂരിലാണ് സംഭവം

നഞ്ചൻകോഡ് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർ മരിച്ചു
നഞ്ചൻകോഡ് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർ മരിച്ചു

നഞ്ചൻകോഡ്: കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ്സാണ് അപകടത്തിൽപ്പെട്ടത്. തിരൂർ വൈലത്തൂർ പകര സ്വദേശി ഹസീബ് ആണ് മരിച്ചത്. കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലെക്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കുകളില്ല. പുലർച്ചെ നാലു മണിയോടെ മൈസൂരിനടുത്ത് നഞ്ചൻകോഡ് മതൂരിലാണ് സംഭവം.നിയന്ത്രണംവിട്ട ബസ് റോഡിന് സമീപത്തെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനിടെ തല വാഹനത്തിൽ ഇടിച്ചതാണ് ഡ്രൈവറിന്‍റെ മരണം.

Top