കോഴിക്കോട്: കോഴിക്കോട് പുല്ലുരാംപാറയിൽ കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപ വീതം ധനസഹായമാണ് അപകടത്തില്‍ മരണപ്പെട്ട രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയെന്ന് എംഎല്‍എ ലിന്റോ ജോസഫ് അറിയിച്ചു.