കെ എസ് ആർ ടി സി ബസിന് തീപിടിച്ചു

കെ എസ് ആർ ടി സി ബസിന് തീപിടിച്ചു
കെ എസ് ആർ ടി സി ബസിന് തീപിടിച്ചു

കൊച്ചി: കൊച്ചി ചിറ്റൂർ റോഡിൽ കെ എസ് ആർ ടി സി ബസിന് തീപിടിച്ചു. കെ എസ് ആർ ടി സി ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. അപകട കാരണം വ്യക്തമല്ല.

ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ അപകടമാണ് ഒഴിവായത്. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. 21 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ പിൻ സീറ്റിൽ നിന്നാണ് തീ ആളിപ്പടർന്നത്.

Top