CMDRF

പലിശസംഘത്തിന്റെ മര്‍ദനമേറ്റ് കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടര്‍ മരിച്ചു

പലിശസംഘത്തിന്റെ മര്‍ദനമേറ്റ് കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടര്‍ മരിച്ചു
പലിശസംഘത്തിന്റെ മര്‍ദനമേറ്റ് കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടര്‍ മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് പലിശക്കെണിയില്‍ കൊലപാതകം. കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടര്‍ ആയ പാലക്കാട് കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ് ആണ് പലിശസംഘത്തിന്റെ മര്‍ദനമേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ഈ മാസം ഒന്‍പതിന് കുളവന്‍മുക്കിലെ സാമ്പത്തിക ഇടപാടുകാര്‍ മനോജിനെ ആക്രമിച്ചുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. കൊടുവായൂരിലാണ് മനോജ് താമസിച്ചിരുന്നത്. അവിടെ വെച്ച് തന്നെയാണ് അദ്ദേഹത്തിന് പലിശസംഘത്തിന്റെ മര്‍ദനമേറ്റത്. പിറകില്‍ നിന്ന് ഒരാള്‍ അടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പലിശസംഘമാണ് അക്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ആക്രമണമുണ്ടായ ദിവസം വൈകീട്ട് അവശനിലയിലാണ് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലേക്ക് മനോജ് എത്തിയത്. ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെയാണ് മനോജിനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മരണ കാരണമാവുന്ന നിരവധി പരിക്കുകള്‍ മനോജിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top