CMDRF

കെഎസ്ആര്‍ടിസി ബസ് 11 കെ വി ലൈനിൽ ഇടിച്ച് അപകടം

കെഎസ്ഇബിക്ക് എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ചെറിയ പൊട്ടിത്തെറിയുണ്ടായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കെഎസ്ആര്‍ടിസി ബസ് 11 കെ വി ലൈനിൽ ഇടിച്ച് അപകടം
കെഎസ്ആര്‍ടിസി ബസ് 11 കെ വി ലൈനിൽ ഇടിച്ച് അപകടം

കോഴിക്കോട്: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് 11 കെവി ലൈനില്‍ ഇടിച്ച് അപകടം. കോഴിക്കോട് എരഞ്ഞിക്കലില്‍ ആണ് സംഭവം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിലവിൽ ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെ ഏഴ് മണിയോടെ എരഞ്ഞിക്കൽ കെഎസ്ഇബിക്ക് സമീപമാണ് അപകടമുണ്ടായത്. തൊട്ടില്‍പ്പാലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ഇബിക്ക് എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ചെറിയ പൊട്ടിത്തെറിയുണ്ടായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Top