CMDRF

കെഎസ്ആ‌ർടിസി ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരിക്ക്

പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കൽ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

കെഎസ്ആ‌ർടിസി ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരിക്ക്
കെഎസ്ആ‌ർടിസി ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരിക്ക്

ഇടുക്കി: കെഎസ്ആ‌ർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇടുക്കി അടിമാലിയിൽ ആണ് അപകടം ഉണ്ടായത്. പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കൽ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Top