CMDRF

വയനാട് ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് താത്കാലികമായി നിര്‍ത്തി വെച്ചു

വയനാട് ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് താത്കാലികമായി നിര്‍ത്തി വെച്ചു
വയനാട് ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് താത്കാലികമായി നിര്‍ത്തി വെച്ചു

കല്പറ്റ: വയനാട്ടിലെ മഴക്കെടുതിയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തി വെച്ചതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിക്കുന്നത്.

അതിനിടെ, താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ വേണ്ടിയാണിത്.

വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ മരണം 11 ആയി. നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ശക്തമായ ഒഴുക്കാണ് പുഴയില്‍. മുണ്ടക്കൈ ഭാഗത്തേക്ക് ഇതുവരെ രക്ഷാദൗത്യത്തിന് എത്താനായിട്ടില്ല. പ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നത് കൊണ്ട് തന്നെ കാല്‍ നടയായിട്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് സ്ഥലത്ത് പുരോഗമിക്കുന്നത്.

Top