വിദ്യാര്‍ത്ഥികള്‍ക്കുള്ള കെഎസ്ആര്‍ടിസി കണ്‍സെഷന്‍ ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

വിദ്യാര്‍ത്ഥികള്‍ക്കുള്ള കെഎസ്ആര്‍ടിസി കണ്‍സെഷന്‍ ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കെഎസ്ആര്‍ടിസി കണ്‍സെഷന്‍ ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ രണ്ടിന് മുമ്പ് www.concessionksrtc.com എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഈ വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ എസ്എംഎസ് എത്തും.

അപേക്ഷയ്ക്ക് സ്‌കൂളിലെയോ കോളേജിലെയോ അംഗീകാരം നല്‍കിയാല്‍ ഡിപ്പോയിലെ പരിശോധനക്ക് ശേഷം അടയ്ക്കേണ്ട തുക ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ നമ്പറില്‍ സന്ദേശം ലഭിക്കും. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് തന്നെ ഓണ്‍ലൈനായി പണം അടക്കാം. കണ്‍സെഷന്‍ കാര്‍ഡും സ്ഥാപനത്തില്‍ നിന്ന് തന്നെ ലഭിക്കും. സ്വന്തമായോ, അക്ഷയ തുടങ്ങിയവ മുഖേനയോ രജിസ്‌ട്രേഷന്‍ നടത്താം. മൂന്നുമാസമായിരിക്കും സ്റ്റുഡന്‍സ് കണ്‍സെഷന്‍ കാലാവധി.

Top