കെഎസ്ആര്‍ടിസി ഡ്രൈവര്‍-മേയര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ യദുവിന്റെ മൊഴി വിശദമായി പരിശോധിക്കാന്‍ പോലീസ്

തിരുവനന്തപുരം: മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായതിന് പിന്നാലെ ബസിലെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ ഡ്രൈവര്‍ എല്‍എച്ച് യദുവിന്റെ മൊഴി വിശദമായി പരിശോധിക്കാന്‍ പോലീസ്. മൊഴികളില്‍ വൈരുധ്യമുള്ള സാഹചര്യത്തിലാണ് തീരുമാനം. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതിനുശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും

ഇന്നലെയാണ് ഡ്രൈവര്‍ എല്‍എച്ച് യദു,കണ്ടക്ടര്‍ സുബിന്‍ , സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവ് എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. മൂവരും നല്‍കിയ മൊഴി വിശദമായി പരിശോധിച്ചു വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് തീരുമാനം.യദു നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം പ്രത്യേകം പരിശോധിക്കും.ശാസ്ത്രീയ പരിശോധനാഫലം ഉള്‍പ്പെടെ വന്നതിനുശേഷം മാത്രം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് തീരുമാനം.

അതേസമയം മേയര്‍ക്കെതിരെ യദു നല്‍കിയ പരാതിയില്‍ പോലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി എങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരമാവധി തെളിവ് ശേഖരിച്ച ശേഷം ഈ കേസിലും അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി നടത്തുന്ന ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് ഉടന്‍ ഗതാഗത മന്ത്രിക്ക് കൈമാറും.

Top