ശബരിമല: ഓരോ മിനിറ്റിലും അയ്യപ്പഭക്തർക്കായി നിലയ്ക്കൽ-പമ്പ റൂട്ടിൽ ചെയിൻ സർവീസ് ഒരുക്കി കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസുകളും രണ്ടാം ഘട്ടത്തിൽ 550 ബസുകളും സർവീസ് നടത്താനാണ് തീരുമാനം. നിലവിൽ 192 ബസുകളാണ് ചെയിൻ സർവിസിനായി പമ്പയിലെത്തിച്ചിട്ടുള്ളത്.
പാർക്കിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് മിനി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ലോ ഫ്ലോർ എ.സി, ലോ ഫ്ലോർ നോൺ എ.സി. ബസുകൾ ഉൾപ്പെടെയാണിത്. വലിയ വാഹനങ്ങളിലെത്തുന്ന ഭക്തർ നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം കെ.എസ്.ആർ.ടി.സി. ബസിൽ വേണം പമ്പയിലെത്താൻ.
Also Read : ഭക്ഷ്യവിഷബാധ: എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ, രണ്ട് കുട്ടികളുടെ നിലഗുരുതരം
തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിന് സ്‌പെഷൽ സർവീസുകളും ആരംഭിച്ചിട്ടുണ്ട്.