ഓവര്‍ടേക്കിന് വിലങ്ങിട്ട് കെ.എസ്.ആര്‍.ടി.സി.

ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞവര്‍ ഒരു കാരണവശാലും മറികടക്കരുതെന്നാണ് നിർദേശം

ഓവര്‍ടേക്കിന് വിലങ്ങിട്ട് കെ.എസ്.ആര്‍.ടി.സി.
ഓവര്‍ടേക്കിന് വിലങ്ങിട്ട് കെ.എസ്.ആര്‍.ടി.സി.

കെ.എസ്.ആര്‍.ടി.സി.യില്‍ ചട്ടങ്ങളെല്ലാം മറികടന്നാണിപ്പോള്‍ ഓവര്‍ടേക്കിങ്ങും ചീറിപ്പായലും. ആളുകൾക്ക് വഴിനടക്കാൻ പോലും കഴിയാതെയാണ് ഇവരുടെ മത്സര ബുദ്ധി. പരാതി വ്യാപകമായതോടെ, ‘അമ്മാതിരി ഓവര്‍ടേക്കിങ്’ വേണ്ടെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞവര്‍ ഒരു കാരണവശാലും മറികടക്കരുതെന്നാണ് നിർദേശം. സൂപ്പര്‍ഫാസ്റ്റ് ഹോണ്‍ മുഴക്കിയാല്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകള്‍ വഴിമാറി കൊടുത്തേ മതിയാകൂ.

ALSO READ: ലഹരി വ്യാപനം പ്രതിരോധിക്കാൻ പൊന്നാനി പൊലീസിന്റെ നേതൃത്വത്തിൽ പുത്തൻ പദ്ധതി

ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല കണ്ടക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. അതിവേഗം സുരക്ഷിതമായി നിര്‍ദിഷ്ട സ്ഥലങ്ങളില്‍ എത്തുന്നതിനാണ് കൂടുതല്‍ ടിക്കറ്റ് നിരക്ക് നല്‍കി യാത്രക്കാര്‍ ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ട ബസുകളെ തിരഞ്ഞെടുക്കുന്നതെന്ന് ജീവനക്കാര്‍ മറക്കരുത്. അതുകൊണ്ടുതന്നെ റോഡില്‍, അനാവശ്യ മത്സരം വേണ്ടെന്നും കെ.എസ്.ആര്‍.ടി.സി. എം.ഡി. നിര്‍ദേശം നല്‍കുന്നു. ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്.

Top