തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ യാത്രക്കാര്‍ക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്റുകളില്‍ നിന്ന് കോര്‍പ്പറേഷന്‍ താത്പര്യപത്രം ക്ഷണിച്ചു. സംസ്ഥാനത്തിന്റെ റോഡ് കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെഎസ്ആര്‍ടിസി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ യാത്രക്കാര്‍ക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. യാത്രക്കാര്‍ക്ക് ഭക്ഷണ പാനീയ സേവനങ്ങള്‍ നല്‍കുന്നതിനായി പ്രധാന റൂട്ടുകളില്‍ സ്ഥിതി ചെയ്യുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറന്റുകളില്‍ നിന്നാണ് കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് താല്‍പ്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്.
പ്രധാന നിബന്ധനകള്‍:
- ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വെജ്, നോണ്‍ വെജ് ഭക്ഷണം ന്യായമായ നിരക്കില്‍ നല്‍കുന്ന ഭക്ഷണശാലകളായിരിക്കണം.
- ശുചിത്വമുള്ള അടുക്കളകളും ആവശ്യത്തിന് ഭക്ഷണ സൗകര്യങ്ങളും ഉണ്ടായിരിക്കണം
- ശുചിത്വമുള്ള ടോയ്ലറ്റുകള്‍/മൂത്രപ്പുരകള്‍, വിശ്രമമുറി സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം
- ബസ് പാര്‍ക്കിങ്ങിന് മതിയായ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.