CMDRF

കൊറിയർ വീട്ടിലെത്തിക്കാൻ കെ.എസ്.ആര്‍.ടി.സി

ബിസിനസ് എക്‌സിക്യുട്ടീവുകളെ നിയോഗിച്ച് പരസ്യവരുമാനം കൂട്ടാനും നടപടി ആരംഭിച്ചു

കൊറിയർ വീട്ടിലെത്തിക്കാൻ കെ.എസ്.ആര്‍.ടി.സി
കൊറിയർ വീട്ടിലെത്തിക്കാൻ കെ.എസ്.ആര്‍.ടി.സി

കൊല്ലം: കൊറിയർ , കുടിവെള്ള വില്‍പ്പന തുടങ്ങിയവ വിപുലമാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ടിക്കറ്റിതര വരുമാനം കൂടിയതോടെയാണ് ഈ പദ്ധതികൾ വിപുലമാക്കാൻ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചത്. നിലവില്‍ 47 ഡിപ്പോകളിലാണ് കൊറിയർ സംവിധാനമുള്ളത്.മറ്റ് ഡിപ്പോകളിലും വൈകാതെ കാെറിയര്‍ സര്‍വീസ് തുടങ്ങും. ജീവനക്കാരുടെ കുറവുമൂലമാണ് മറ്റ് ഡിപ്പോകളിൽ തുടങ്ങാതിരുന്നത്. ബദലി ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തി മറ്റ് ഡിപ്പോകളിലും വൈകാതെ തുടങ്ങും.

ഡോര്‍ സംവിധാനം ഒരുക്കുന്നതു സംബന്ധിച്ചുള്ള പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ബിസിനസ് എക്‌സിക്യുട്ടീവുകളെ നിയോഗിച്ച് പരസ്യവരുമാനം കൂട്ടാനും നടപടി ആരംഭിച്ചു. മകച്ച പ്രതികരണമാണ് പരസ്യം നല്‍കലിന് ലഭിക്കുന്നത്. ജില്ലാ ആസ്ഥാനങ്ങളിലെ ഡിപ്പോ പരിസരങ്ങളില്‍ വലിയ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ടെന്‍ഡര്‍ സ്വീകരിച്ചിട്ടുണ്ട്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വാ കുടിവെള്ളം ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി.ഡിപ്പോകളിലും പമ്പുകളിലും വില്‍ക്കുന്നുണ്ട്. ഇതിനും ആവശ്യക്കാര്‍ ഏറെയാണ്.

Also Read: ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇലോൺ മസ്‌ക് !

സ്ത്രീകള്‍ക്കും കുടുംബസമേതമെത്തുന്നവര്‍ക്കും പ്രത്യേകം മുറികളുള്ള എയര്‍ കണ്ടിഷന്‍ ചെയ്ത കാത്തിരിപ്പുകേന്ദ്രങ്ങള്‍ തിരുവനന്തപുരം, കോഴിക്കോട് ബസ് സ്റ്റാന്‍ഡുകളില്‍ സജ്ജമാക്കിയിരുന്നു. കോര്‍പ്പറേഷനും ഒരു സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് ഇതിന് തുടക്കം കുറിച്ചത്. ഒരുമണിക്കൂര്‍ കാത്തിരിപ്പുകേന്ദ്രത്തില്‍ ചെലവഴിക്കുന്നതിന് 20 രൂപയാണ് നല്‍കേണ്ടത്. പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തുരൂപയാണ് ഈടാക്കുക.

Top