CMDRF

യാത്രാപ്രേമികൾക്ക് ഓണസമ്മാനവുമായി കെഎസ്ആർടിസി

ഓണാവധി ആഘോഷിക്കാന്‍ ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി കെഎസ്ആര്‍ടിസി

യാത്രാപ്രേമികൾക്ക് ഓണസമ്മാനവുമായി കെഎസ്ആർടിസി
യാത്രാപ്രേമികൾക്ക് ഓണസമ്മാനവുമായി കെഎസ്ആർടിസി

ഓണാവധി ആഘോഷിക്കാൻ ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കരയിലും കായലിലും കടലിലും ആഘോഷിക്കാനുള്ള എല്ലാ വിഭവവും ഈ ഓണത്തിന് കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ജലഗതാഗത വകുപ്പുമായി ചേർന്നാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ബസ്-ബോട്ട് കോംബോ ടൂറുകൾ അവതരിപ്പിക്കുന്നത്.

കെഎസ്ആർടിസിയുടെ സ്‌പെഷ്യൽ ബസുകളിൽ എത്തിയശേഷം ആഡംബര ബോട്ടുകളിൽ മനോഹരമായ കായൽ യാത്ര ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ടൂർ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. മൂന്ന് മേഖലയായി തിരിച്ചാണ് ടൂർ പാക്കേജ് ക്രമപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയിൽ വേഗ -1, സീ കുട്ടനാട് എന്നീ ബോട്ടുകളിലും കൊല്ലത്ത് സീ അഷ്ടമുടി ബോട്ടിലും, എറണാകുളത്ത് ഇന്ദ്ര ബോട്ടിലും ആണ് കെഎസ്ആർടിസി ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. കൂടാതെ കണ്ണൂർ പറശ്ശിനിക്കടവിൽ ബോട്ടിന്റെ മുകളിൽ ഡക്കിൽ നിന്ന് യാത്ര ചെയ്യാൻ കഴിയുന്ന പ്രത്യേക പാക്കേജും ഓണാഘോഷത്തിനായി ഒരുക്കിയിട്ടുണ്ട്.

Also Read:നാളെ 6 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്

കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നായി 250 ഓളം ടൂർ പാക്കേജുകൾ ആണ് ബജറ്റ് ടൂറിസം സെൽ തയ്യാറാക്കിയിട്ടുള്ളത്. വയനാട്, മൂന്നാർ, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വനയാത്രയും കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്.

Top