തിരുവനന്തപുരം: കേരളത്തിലെ ഐ.ടി.ഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച്ച പ്രവര്‍ത്തി ദിവസമായി തുടരുന്നതില്‍ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. നിരന്തരമായ ആവശ്യമുയര്‍ന്നിട്ടും വിഷയത്തില്‍ വിദ്യാര്‍ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.
പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 26 വ്യാഴാഴ്ച്ച ഐ.ടി.ഐകളില്‍ വിദ്യാര്‍ഥി സദസുകളും കെ.എസ്.യു സംഘടിപ്പിച്ചിരുന്നു. ഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐ.ടി.ഐകളില്‍ ശനിയാഴ്ച്ച പ്രവര്‍ത്തി ദിവസമായി തുടരുന്നതെന്നും, പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.