തിരുവനന്തപുരം: മുനമ്പം വിഷയം കോടതി പരിഹരിക്കട്ടെയെന്ന് കെ ടി ജലീല്‍ എംഎല്‍എ. സര്‍ക്കാര്‍ എന്ത് തീരുമാനം എടുത്താലും തല്‍പര കക്ഷികള്‍ വിവാദമാക്കും. സര്‍ക്കാര്‍ തീരുമാനത്തിന്റെ ഗുണം പങ്കിടാന്‍ കോണ്‍ഗ്രസും ലീഗും ഉണ്ടാകും.
ബിജെപി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കും. പാവപ്പെട്ടവരും, ഭൂമി കയ്യേറി വാടകക്ക് കൊടുക്കുന്ന ഇടത്തരം സമ്പന്നരും, വന്‍കിട കയ്യേറ്റ മാഫിയയും ആണ് മുമ്പത്തെ ഭൂമി കൈവശം വെച്ചത് എന്നും കെടി ജലീല്‍ പറഞ്ഞു.