CMDRF

രാഹുല്‍ഗാന്ധിക്ക് പച്ചക്കൊടി അലര്‍ജിയാണെങ്കില്‍ കര്‍ണാടകയിലോ ആന്ധ്രയിലോ യുപിയിലോ മത്സരിക്കാമായിരുന്നില്ലേ?; കെ ടി ജലീല്‍

തിരുവനന്തപുരം: പതാക വിവാദത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍. രാഹുല്‍ ഗാന്ധി വരുമ്പോള്‍ ഉയര്‍ത്താന്‍ പറ്റാത്ത പച്ച പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ എന്ന് ജലീല്‍ പരിഹസിച്ചു. സംഘപരിവാറിന്റെ താല്പര്യമനുസരിച്ച് ‘ഹരിത പതാക’ ഉയര്‍ത്താന്‍ ഭയപ്പെടുന്ന മുസ്ലിം ലീഗ് ചെരുപ്പിനനുസരിച്ച് കാലു മുറിക്കുകയാണെന്നും കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

രാഹുല്‍ഗാന്ധിക്ക് പച്ചക്കൊടി അലര്‍ജിയാണെങ്കില്‍ പച്ചക്കൊടിയില്ലാത്ത കര്‍ണാടകയിലോ ആന്ധ്രയിലോ യുപിയിലോ മത്സരിക്കാമായിരുന്നില്ലേ? നേരത്തെ തൊപ്പിയൂരാന്‍ പറഞ്ഞ കോണ്‍ഗ്രസ് ഇന്ന് കൊടിയൂരാന്‍ പറഞ്ഞു. നാളെ അവര്‍ മുസ്ലിം ലീഗിന്റെ മുന്നിലെ ‘മുസ്ലിം’ എടുത്തു മാറ്റാന്‍ പറഞ്ഞാല്‍ അതും ലീഗ് കേള്‍ക്കേണ്ടി വരില്ലേ. ഇതിനേക്കാള്‍ നല്ലത് ലീഗ് പിരിച്ചുവിട്ട് കോണ്‍ഗ്രസില്‍ ലയിക്കുന്നതാണെന്നും കെ ടി ജലീല്‍ കുറിപ്പില്‍ പറയുന്നു.

Top