CMDRF

ലീഗിന്റെ കള്ളപ്രചരണങ്ങളെ പൊളിച്ചടുക്കി റിയാസ് മൗലവിയുടെ ഭാര്യ; കെ.ടി ജലീല്‍

ലീഗിന്റെ കള്ളപ്രചരണങ്ങളെ പൊളിച്ചടുക്കി റിയാസ് മൗലവിയുടെ ഭാര്യ; കെ.ടി ജലീല്‍
ലീഗിന്റെ കള്ളപ്രചരണങ്ങളെ പൊളിച്ചടുക്കി റിയാസ് മൗലവിയുടെ ഭാര്യ; കെ.ടി ജലീല്‍

കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ടി ഷജിത്തിനെ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ചുമതലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കെ.ടി ജലീല്‍ എംഎല്‍എ. ലീഗിന്റെ മുതലക്കണ്ണീര്‍ റിയാസ് മൗലവിയുടെ ഭാര്യ തുറന്നുകാട്ടിയെന്ന് കെ.ടി ജലീല്‍. റിയാസ് മൗലവിയുടെ ഭാര്യ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ഷജിത്തിനെ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാന്‍ വക്കാലത്ത് ഏല്‍പ്പിച്ചു. ഷജിത്തിനെതിരായ ലീഗിന്റെ ഉറഞ്ഞുതുള്ളല്‍ തികഞ്ഞ കാപട്യമാണെന്ന് ഇതോടെ തെളിഞ്ഞു. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി ആദ്യം അഡ്വ: അശോകനെയും അദ്ദേഹത്തിന്റെ മരണശേഷം അഡ്വ: ഷജിത്തിനെയും സര്‍ക്കാര്‍ നിയമിച്ചത് റിയാസ് മൗലവിയുടെ ഭാര്യയുടെ കത്ത് പ്രകാരമാണ്. അല്ലാതെ സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും കെടി ജലീല്‍ പറഞ്ഞു.

ലീഗിന്റെ കള്ളപ്രചരണങ്ങളെ പൊളിച്ചടുക്കി റിയാസ് മൗലവിയുടെ ഭാര്യ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ അഡ്വ: ഷജിത്തിലും അന്വേഷണ ഉദ്യോഗസ്ഥരിലും പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തി. ഇതോടെ റിയാസ് മൗലവിക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കിയവര്‍ ഇളിഭ്യരായി. ലീഗുകാര്‍ നടത്തിയ 44 വിശുദ്ധ കൊലപാതകങ്ങളുടെ സമ്പൂര്‍ണ്ണ ലിസ്റ്റ് നാളെ പുറത്തുവിടും. നരിക്കാട്ടേരിയിലെ ബോബ് നിര്‍മ്മാണത്തിനിടെ മരിച്ച നാല് യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ വിവരങ്ങളുള്‍പ്പടെ. -കെ.ടി ജലീല്‍ ഫേസ്ക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Top