തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീല്‍ എം എല്‍ എ. ഇനി അധികാര പദവികള്‍ വേണ്ട. സി പി എമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും കെ ടി ജലീല്‍ പറഞ്ഞു. അധികാരം ആഗ്രഹിക്കുമ്പോള്‍ ആണ് പലതും കോമ്പ്രമൈസ് ചെയ്യേണ്ടി വരിക. ഇനി അങ്ങനെ ഒന്നും വേണ്ട. അന്‍വറിനോട് ചില കാര്യങ്ങളില്‍ യോജിപ്പുണ്ട്, എന്നാല്‍ ചില കാര്യങ്ങളില്‍ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.