ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വെല്ലുവിളിച്ച് ബിആര്‍എസ് നേതാവ് കെ.ടി.രാമറാവു. കഴിയുമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യുയെന്ന് കെ.ടി.രാമറാവു രേവന്ത് റെഡ്ഡിയെ വെല്ലുവിളിച്ചു. വിക്രബാദ് ജില്ലയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് നേതൃത്വം കൊടുത്തത് കെ.ടി.രാമറാവുവാണെന്നാണ് ആരോപണം. ആക്രമണ കേസില്‍ അറസ്റ്റിലായേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെ.ടി.രാമറാവുവിന്റെ പ്രതികരണം.
”അറസ്റ്റ് ചെയ്യൂ, തല ഉയര്‍ത്തിപ്പിടിച്ച് ജയിലിലേക്ക് ഞാന്‍ പോകും. ഇതൊരു വ്യാജ കേസാണ്. എന്നെ അറസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്, അങ്ങനെ ചെയ്യു എന്നാണ് രേവന്ത് റെഡ്ഡിയോട് എനിക്ക് പറയാനുള്ളത്. എന്നാല്‍ ജയിലില്‍ കഴിയുന്ന 21 പാവപ്പെട്ട കര്‍ഷകരെ മോചിപ്പിക്കണം.” കെ.ടി.രാമറാവു വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു.