മണിപ്പുരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കുക്കി മെയ്‌തെയ് വിഭാഗക്കാരുമായി ചര്‍ച്ച നടത്തും: അമിത് ഷാ

മണിപ്പുരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കുക്കി മെയ്‌തെയ് വിഭാഗക്കാരുമായി ചര്‍ച്ച നടത്തും: അമിത് ഷാ
മണിപ്പുരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കുക്കി മെയ്‌തെയ് വിഭാഗക്കാരുമായി ചര്‍ച്ച നടത്തും: അമിത് ഷാ

ഡല്‍ഹി: മണിപ്പുരിലെ വംശീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കുക്കി- മെയ്‌തെയ് വിഭാഗക്കാരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പുരിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനും അമിത് ഷാ തിങ്കളാഴ്ച വൈകിട്ട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തില്‍നിന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് വിട്ടുനിന്നു. സംസ്ഥാന ഉപദേഷ്ടാവ് കുല്‍ദീപ് സിംഗ്, ചീഫ് സെക്രട്ടറി വിനീത് ജോഷി എന്നിവരാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരായത്.

മണിപ്പുരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്കുവേണ്ട എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുമെന്ന് അമിത് ഷാ പറഞ്ഞു. കുക്കി-മെയ്‌തെയ് വിഭാഗക്കാരുമായുള്ള ചര്‍ച്ചയില്‍ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കും. സുരക്ഷാസേന കൂടുതല്‍ കാര്യക്ഷമതയോടെയും തന്ത്രപരമായും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ട പരിശ്രമങ്ങള്‍ നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യവും ആരോഗ്യവും ഉറപ്പുവരുത്തണം. സംഘര്‍ഷ ബാധിതരെ പുനഃരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും അമിത് ഷാ പറഞ്ഞു.

Top