കുറുന്തോട്ടിക്കും വാതമോ..

കുറുന്തോട്ടിക്കും വാതമോ..
കുറുന്തോട്ടിക്കും വാതമോ..

ളരെയേറെ ഗുണ ഗണങ്ങള്‍ അടങ്ങിയ, നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു ചെറു സസ്യമാണ് കുറുന്തോട്ടി. ചെറുസസ്യമാണെങ്കിലും ഇത്രയേറെ ഔഷധ ഗുണങ്ങള്‍ ഉള്ള ഒന്ന് വേറെ ഉണ്ടോ എന്ന് തന്നെ സംശയമാണ്. കേരളത്തില്‍ എല്ലാ സ്ഥലങ്ങളിലും സാധാരണയായി കാണുന്ന ഔഷധഗുണമുള്ള ഒരു സസ്യമാണ് ആനക്കുറുന്തോട്ടി. നീലക്കുറുന്തോട്ടി, വെള്ളക്കുറുന്തോട്ടി എന്നിവയ്ക്കാണ് കൂടുതല്‍ ഔഷധഗുണമുള്ളത്. എന്നാല്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത് കുറവാണ്. തൃശ്ശൂരിലെ മറ്റത്തൂരിലാണ് വാണിജ്യാടിസ്ഥാനത്തില്‍ രാജ്യത്ത് കുറുന്തോട്ടി കൃഷി ചെയ്യുന്നത്. വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. ഇതിന്റെ വേരും ഇലകളും അരച്ച് നീരെടുത്ത് ദിവസവും കഴിക്കുന്നത് വാതം കുറയ്ക്കാന്‍ സഹായിക്കുന്നു. വാത രോഗത്തിനുള്ള എല്ലാ ആയുര്‍വേദ അരിഷ്ടങ്ങളിലും കുറുന്തോട്ടിയുടെ സാന്നിധ്യം ഉണ്ട്. വയറിളക്കം മാറുന്നതിനും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും കുറുന്തോട്ടി ഉത്തമമാണ്. ഹൃദ്രോഗം, ചതവ്, മര്‍മ്മ ചികിത്സ എന്നീ രോഗങ്ങള്‍ക്കും കുറുന്തോട്ടി ചേര്‍ത്ത കഷായവും അരിഷ്ടവുമാണ് ആയുര്‍വേദത്തില്‍ കഴിക്കുന്നത്.

കൂടാതെ പനി, തലവേദന, മൈഗ്രെയ്ന്‍ എന്നീ അസുഖങ്ങള്‍ക്കുള്ള ഒറ്റമൂലി കൂടി ആണിത്. കുറുന്തോട്ടിക്ക് അനാള്‍ജിക് ഗുണമുള്ളതിനാല്‍ ഇതിന്റെ വേരുകള്‍ ചവയ്ക്കുന്നത് പല്ലുവേദന കുറയ്ക്കാന്‍ സഹായിക്കും. സ്ത്രീകളിലെ പ്രധാന പ്രശ്നമാണ് അസ്ഥിസ്രാവം അഥവാ വെള്ളപോക്ക് ഈ അസുഖങ്ങള്‍ തടയുന്നതിന് സഹായിക്കുന്നു. കൂടാതെ പ്രസവാനന്തര ശ്രുശ്രൂഷ സുഖകരമാക്കുന്നതിനും കുറുന്തോട്ടി കഷായം അത്യുത്തമമാണ്. ഓര്‍മ്മക്കുറവ് പരിഹരിക്കാനും, തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഏറെ നല്ലതാണ് കുറുന്തോട്ടി. കുറുന്തോട്ടി താളി മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. കുറുന്തോട്ടിയുടെ എല്ലാ ഭാഗവും താളിയ്ക്കായി ഉപയോഗിക്കാന്‍ നല്ലതാണ്. വരണ്ട തലമുടിയുള്ളവര്‍ക്ക് ഏറെ നല്ലതാണ് കുറുന്തോട്ടി താളി. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനൊപ്പം, കൊഴുപ്പു കുറയ്ക്കുന്നതിനും, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും കുറുന്തോട്ടി സഹായിക്കുന്നു. കൂടാതെ ഇത് നന്നായി ഉണക്കി പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിച്ചാല്‍ ക്ഷയ രോഗത്തില്‍ നിന്നും മുക്തി നേടാന്‍ കഴിയുന്നതാണ്. ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്. ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാര്‍പ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേര്‍ക്കുന്നു. ആയുര്‍വേദ ഔഷധങ്ങളിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കുറുന്തോട്ടി അതിന് കാരണം അതിലെ ഗുണങ്ങള്‍ തന്നെ ആണ്.

Top