മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക്ക് പാണ്ഡ്യ ആദ്യ മത്സരത്തില്‍ കനത്ത വെല്ലുവിളിയാണ് നേരിട്ടത്. മത്സരത്തിനിടെ പലതവണ ഹാര്‍ദ്ദിക്കിന് നേരെ ആരാധകരോഷം ഉയര്‍ന്നു. രോഹിതിന് ജയ് വിളികള്‍ ഉയര്‍ന്നപ്പോള്‍ ഹാര്‍ദ്ദിക്കിന് ലഭിച്ചത് കൂക്കി വിളികളാണ്. സംഭവത്തില്‍ ഐപിഎല്‍ കമന്റേറ്ററായ കെവിന്‍ പീറ്റേഴ്‌സണ്‍ പ്രതികരണവുമായി രംഗത്തെത്തി.
മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈ ആറ് റണ്‍സിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ?ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മറുപടിയില്‍ മുംബൈയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
ഇതുപോലൊരു അനുഭവം ഇതാദ്യമായാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ സ്വന്തം ആരാധകര്‍ കൂവി വിളിക്കുന്നത് താന്‍ ഒരിക്കലും കണ്ടിട്ടില്ല. അപൂര്‍വ്വമായി മാത്രമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും ഇംഗ്ലണ്ട് മുന്‍ താരം വ്യക്തമാക്കി.