കുവൈത്ത് : കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൂടിക്കാഴ്ച നടത്തി . ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കുവൈത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ചറല്‍ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്‌മാന്‍ അല്‍ മുതൈരി സൗദി കള്‍ചറല്‍ മന്ത്രി ബാദര്‍ ബിന്‍ അബ്ദുല്ല അല്‍ സൗദുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.ഉഭയകക്ഷി ബന്ധത്തിലെ പുതിയ വഴിത്തിരിവ് ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത് .എല്ലാ സാംസ്‌കാരിക സംരംഭങ്ങളുടെയും സംഘടനകളെയും കുറിച്ചുള്ള വിവര കൈമാറ്റം ഇതില്‍ പ്രധാനമാണ്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അവരുടെ കഴിവുകള്‍ കൂടുതല്‍ വികസിപ്പിക്കാനുള്ള അവസരം നല്‍കല്‍, സംയുക്ത വര്‍ക് ഷോപ്പുകളും പരിശീലന പരിപാടികളും നടത്തല്‍ എന്നിവയും കരാറില്‍ ഉള്‍പ്പെടുന്നു.