ഒന്നിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വിലക്കുമായി കുവൈത്ത്

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 30 ദിനാറും നിരോധിത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 15 ദിനാറുമാണ് പിഴ

ഒന്നിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വിലക്കുമായി കുവൈത്ത്
ഒന്നിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വിലക്കുമായി കുവൈത്ത്

കുവൈത്ത് സിറ്റി: വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഇനി മുതൽ കുവൈറ്റിൽ വിലക്ക്. മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് ഇതു സംബന്ധിച്ച നിർദേശം. അടുത്തയാഴ്ച്ചയാണ് ഇത് അവതരിപ്പിക്കുക. ദിവസം കുവൈറ്റിൽ നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തലാണ് തീരുമാനം.

അശ്രദ്ധമായ ഡ്രൈവിങ് കാരണമാണ് കുവൈറ്റിൽ ഏറെയും വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അശ്രദ്ധമായ ഡ്രൈവിങ്, റെഡ് സിഗ്നൽ മറികടക്കുക, മത്സരയോട്ടം എന്നീ കുറ്റങ്ങൾക്ക് 150 ദിനാർ വീതം പിഴ ഈടാക്കും. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ പിഴ 75 ദിനാറാക്കി വർധിപ്പിച്ചു.

Also Read: ബാ​ർ​ബി​ക്യൂ പാ​ച​കം ചെയ്യാൻ മാർഗനിർദേശങ്ങളുമായി അബുദാബി

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 30 ദിനാറും നിരോധിത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 15 ദിനാറുമാണ് പിഴ. വാഹനവുമായി അഭ്യാസപ്രകടനം നടത്തുന്നവർക്ക് തടവിനും പിഴയ്ക്കും പുറമെ നിശ്ചിത കാലം നിർബന്ധിത സാമൂഹിക സേവനത്തിനും നിയോഗിക്കും. ഇങ്ങനെ കടുത്ത വ്യവസ്ഥകളോടെയാണ് നിയമഭേഗതി അവതരിപ്പിക്കുക.

Top