CMDRF

കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തം; വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പുറപ്പെട്ടു

കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തം; വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പുറപ്പെട്ടു
കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തം; വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പുറപ്പെട്ടു

കുവൈത്ത് സിറ്റി:കുവൈത്തിൽ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 21 ഇന്ത്യക്കാർ മരിച്ചെന്ന സ്ഥിരീകരണത്തിന് പിന്നാലെ വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പുറപ്പെട്ടു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, കുവൈത്ത് തീ പിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ദൗർഭാഗ്യകരമായ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ആണ് കുവൈത്തിലേക്ക് പുറപ്പെട്ടത്. കുവൈത്തിലെത്തി കേന്ദ്ര സഹമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ജോയിൻറ് സെക്രട്ടറിയും മറ്റൊരു ഉദ്യോഗസ്ഥനും മന്ത്രിക്കൊപ്പം കുവൈത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തവിദേശകാര്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥരുമായി യോഗത്തിനുശേഷമാണ് രാത്രിയോടെ മന്ത്രികീർത്തി വർധൻ സിംഗ് കുവൈത്തിലേക്ക് പുറപ്പെട്ടത്. നിലവിൽ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് 45 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളതെന്നും കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Top