കുവൈത്ത് സിറ്റി: ഗാലപ്പിന്റെ ഗ്ലോബൽ സേഫ്റ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി കുവൈത്ത്. 140 രാജ്യങ്ങളിലെ ഒന്നര ലക്ഷത്തോളം ആളുകളില്‍ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. 100ൽ 98 സ്കോർ നേടിയാണ് കുവൈത്ത് ഒന്നാം സ്ഥാനത്തെത്തിയത്.
ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോറാണ് കുവൈത്തിന്റേത്. പട്ടിക പ്രകാരം ഏറ്റവും കുറ്റകൃത്യങ്ങള്‍ കുറവും ഇവിടെ തന്നെയാണ്. രാജ്യത്തെ കുറഞ്ഞ ആക്രമണ നിരക്കും മോഷണ നിരക്കും സ്കോർ കൂടാൻ കാരണങ്ങളിൽ ഒന്ന്.
Also Read: ഹഫീത് റെയിലിനായുള്ള ട്രെയിൻ എൻജിനുകൾക്കായി കരാറായി
ജീവിതച്ചെലവ്, കുറ്റകൃത്യങ്ങളുടെ നിരക്ക്, ജീവിത നിലവാരം, ഭവന സൂചകങ്ങൾ, ആരോഗ്യ സംരക്ഷണ നിലവാരം തുടങ്ങിയവയാണ് സുരക്ഷാ സൂചികയായി പരിഗണിച്ച മറ്റ് ഘടകങ്ങൾ. രാജ്യത്ത് രാത്രിയിലടക്കം സുരക്ഷിതമായി തനിച്ച് പുറത്തിറങ്ങാനാകുമെന്ന് സർവേയിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.