CMDRF

കുവൈത്ത് ജനസംഖ്യ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തിറക്കി: പാസി

കുവൈത്ത് ജനസംഖ്യ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തിറക്കി: പാസി
കുവൈത്ത് ജനസംഖ്യ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തിറക്കി: പാസി

കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യ, തൊഴിലവസരങ്ങള്‍ എന്നിവ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) പുറത്തിറക്കി. 2024 ജൂണ്‍ അവസാനം വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം കുവൈത്തിലെ മൊത്തം ജനസംഖ്യ 4.919 ദശലക്ഷമാണ്. 2023 അവസാനത്തില്‍ ഇത് 4.860 ദശലക്ഷമായിരുന്നു. 1.2 ശതമാനം അര്‍ധ വാര്‍ഷിക വളര്‍ച്ച ഇതിലുണ്ടായി. 2022ലെ 8.0 ശതമാനത്തേക്കാള്‍ 2023ല്‍ മൊത്തം ജനസംഖ്യ 2.6 ശതമാനം വര്‍ധനയും കൈവരിച്ചു. കുവൈത്തികളുടെ ജനസംഖ്യയില്‍ 13,700 പേര്‍ വര്‍ധിച്ചു ഈ വര്‍ഷം ആദ്യ പകുതിയില്‍ 1.560 ദശലക്ഷത്തിലെത്തി. 0.9 ശതമാനമാണ് വളര്‍ച്ച നിരക്ക്.

അതേസമയം മൊത്തം ജനസംഖ്യ 2023 അവസാനത്തിലെ 31.8 ശതമാനത്തില്‍നിന്ന് 31.7 ശതമാനമായി കുറഞ്ഞു. കുവൈത്ത് സ്ത്രീകളുടെ എണ്ണം 7,94,000 ആണ്, പുരുഷന്മാരുടെ എണ്ണം 7,65,900. കുവൈത്ത് ഇതര ജനസംഖ്യ 3.359 ദശലക്ഷം ആളുകളിലെത്തി. 45,300 പേരുടെ വര്‍ധന ഇതിലുണ്ടായി. 1.4 ശതമാനമാണ് വളര്‍ച്ചനിരക്ക്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 61.9 ശതമാനവും തൊഴിലാളികളാണ്. 3.044 ദശലക്ഷമാണ് തൊഴിലാളികളുടെ എണ്ണം. ഇതില്‍ 32.5 ശതമാനമാണ് കുവൈത്തികളുടെ സ്ഥാനം. മൊത്തം ജനസംഖ്യയില്‍ 75.6 ശതമാനവും കുവൈത്ത് ഇതര തൊഴിലാളികളാണ്.

Top