കുവൈത്ത് സിറ്റി: ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി റോഡുകളിലെ പണികള്‍ പൂർത്തീകരിക്കാനൊരുങ്ങി കുവൈത്ത്. റോഡ് പണി അവസാന ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലും റോഡ് പണികൾ പുരോഗമിക്കുകയാണ്.
Also Read: പരിശീലന വിമാനം തകർന്ന് പൈലറ്റ് മരിച്ചു; ട്രെയിനിക്കായി തിരച്ചിൽ
എയർപോർട്ട് റോഡിലെ അറ്റകുറ്റപ്പണികളും വശങ്ങളിലെ ലാൻഡ്സ്കേപ്പിങ്ങുമായി ബന്ധപ്പെട്ട ജോലികളും റോഡ്സ് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിൽ അവസാന ഘട്ടത്തിലാണ്.
ഡിസംബർ ഒന്നിനാണ് 45ാമത് ജി.സി.സി ഉച്ചകോടി നടക്കുക. ഉച്ചകോടി നടക്കുന്നതിനാൽ കുവൈത്തിൽ അന്ന് പൊതു അവധിയാണ്. ഡിസംബർ ഒന്നിന് പ്രാദേശിക ബാങ്കുകൾ അവധിയായിരിക്കുമെന്നും കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു.