കുവൈറ്റ് സിറ്റി: രാജ്യത്ത് മൊത്തത്തിൽ 47,000 ഡെലിവറി വാഹനങ്ങൾ സേവനങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. കാറുകളും മോട്ടോർ ബൈക്കുകളും ഉൾപ്പെടെയാണ് ഈ കണക്ക്. പ്രാദേശിക അറബിക് ദിനപത്രമായ അൽ ഷാഹദാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
ഇതിൽ 3,000-ത്തിലധികം വാഹനങ്ങൾ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ലൈസൻസ് പുതുക്കിയിട്ടില്ല. ഇത് രാജ്യത്തെ ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകുന്നതായും റിപ്പോർട്ടിൽ പറയുന്നു.
Also Read: റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിന്റെ ഭരണസമിതി അധ്യക്ഷയായി മലയാളി വനിത
ട്രാഫിക് നിയമങ്ങൾ വ്യാപകമായി പാലിക്കാത്തത്, ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, ഡ്രൈവിങ് ലൈസൻസുകൾ തെറ്റായി നേടിയെടുക്കൽ എന്നിവയും പ്രശ്ന കാരണമായി ചൂണ്ടിക്കാട്ടുന്നു. ചില വീട്ടുജോലിക്കാർ സ്പോൺസർമാരിൽനിന്ന് രക്ഷപ്പെട്ട് ഡെലിവറി ജോലികൾ ഏറ്റെടുക്കുന്ന പ്രവണതയെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.