കുവൈത്ത്: ഇസ്രയേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ലബനന് സഹായവുമായി വീണ്ടും കുവൈത്ത്. ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായവുമായി കുവൈത്തിന്റെ രണ്ടാമത്തെ വിമാനം ബൈറൂത്തിലെത്തി. കുവൈത്ത് പരമോന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി മാനുഷിക എയർ ബ്രിഡ്ജിന്റെ ഭാഗമാണ് ആവശ്യമായ സാധനങ്ങൾ എത്തിച്ചതെന്ന് കുവൈത്ത് സ്റ്റേറ്റ് ചാർജ് മന്ത്രിയായ അബ്ദുല്ല അൽ ശഹീൻ പറഞ്ഞു.
കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി സംഘടിപ്പിച്ച 40 ടൺ ആവശ്യ സാധനങ്ങളാണ് ലബനിനിൽ എത്തിച്ചത്. ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, ബ്ലാങ്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സാധനങ്ങൾ ലബനീസ് ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയതായി അൽ ശഹീൻ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ പിന്തുണക്കുന്നതിൽ ലബനീസ് അതോറിറ്റി പ്രതിനിധി അഹമ്മ ദ് ഇബ്രാഹിം കുവൈറ്റിന് നന്ദി അറിയിച്ചു. ദുരിതമനുഭിക്കുന്ന ജനങ്ങൾക്കായി രാജ്യത്തിന് എല്ലാത്തരം സഹായങ്ങളും ആവശ്യമാണെന്നും അഹമ്മദ് ഇബ്രാഹീം വ്യക്തമാക്കി.