CMDRF

ഫലസ്‌തീനെ പൂർ‌ണ രാജ്യമായി അംഗീകരിച്ച സ്ലോവീനിയ നടപടി സ്വാഗതം ചെയ്ത് കുവൈത്ത്

ഫലസ്‌തീനെ പൂർ‌ണ രാജ്യമായി അംഗീകരിച്ച സ്ലോവീനിയ നടപടി സ്വാഗതം ചെയ്ത് കുവൈത്ത്
ഫലസ്‌തീനെ പൂർ‌ണ രാജ്യമായി അംഗീകരിച്ച സ്ലോവീനിയ നടപടി സ്വാഗതം ചെയ്ത് കുവൈത്ത്

കുവൈത്ത് സിറ്റി: ഫലസ്തീനെ പൂര്‍ണ രാജ്യമായി അംഗീകരിച്ച സ്ലോവീനിയ നടപടിയെ കുവൈത്ത് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് അനുസൃതമായുള്ള ക്രിയാത്മകമായ ഒരു ചുവടുവെപ്പാണ് സ്‌കോവീനിയയുടേതെന്ന് കുവൈത്ത് മന്ത്രിതല പ്രസ്താവനയില്‍ ചൂണ്ടികാട്ടി യൂ.എന്‍ സുരക്ഷാകൗണ്‍സില്‍ പ്രമേയങ്ങളെയും അറബ് സമാധാന സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതാണ് സ്‌കോവീനിയയുടെ അംഗീകാരം. കിഴക്കന്‍ ജറുസലമിനെ തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തികള്‍ക്കുള്ളില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുന്നതിന് സ്ലോവീനിയയുടെ അംഗീകാരം ഗുണകരമാകുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.

ഫലസ്തീനോടുള്ള കുവൈത്തിന്റെ ഉറച്ച പിന്തുണ വ്യക്തമാക്കിയ മന്ത്രാലയം ഫലസ്തീന്‍ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരത്തിനായി കൂടുതല്‍ രാജ്യങ്ങള്‍ സമാനമായ നടപടികള്‍ കൈക്കൊള്ളണമെന്നും ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസമാണ് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി സ്ലോവീനിയന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഗോലോബ് പ്രഖ്യാപിച്ചത്. സ്‌പെയിന്‍, നോര്‍വേ, അയര്‍ലന്‍ഡ് എന്നിവ അടുത്തിടെ സമാന നിലപാട് എടുത്തിരുന്നു.

Top