CMDRF

മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രായ നടപടികൾ തുടരുമെന്ന് കുവൈറ്റ്

ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ നേ​താ​ക്ക​ളെ മ​ന്ത്രി​മാ​ർ കു​വൈ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു

മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രായ നടപടികൾ തുടരുമെന്ന് കുവൈറ്റ്
മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രായ നടപടികൾ തുടരുമെന്ന് കുവൈറ്റ്

കുവൈറ്റ് സി​റ്റി: മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ രാജ്യം സ്വീകരിക്കുന്ന ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തുടരുമെന്ന് നീ​തി​ന്യാ​യ മ​ന്ത്രി​യും ഔ​ഖാ​ഫ്, ഇ​സ്‌​ലാ​മി​ക കാ​ര്യ മ​ന്ത്രി​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ വാ​സ്മി. മ​നു​ഷ്യ​ക്ക​ട​ത്ത്, കു​ടി​യേ​റ്റ​ക്കാ​രെ ചെ​റു​ക്ക​ൽ എ​ന്നി​വ​ക്കു​ള്ള ദേ​ശീ​യ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഇവ ഇ​സ്‍ലാ​മി​ക നി​യ​മ​ത്തി​ന്റെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ഇ​വ​യെ ചെ​റു​ക്കു​ന്ന​തി​നു​ള്ള നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും എ​ല്ലാ ശ്ര​മ​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണെ​ന്നും സൂ​ചി​പ്പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളി​ൽ കു​വൈ​ത്തി​ന്റെ പ​ദ​വി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ദേ​ശീ​യ സ​മി​തി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ പി​ന്തു​ണ അ​റി​യി​ച്ചു.

Also Read: അ​ജ്മാ​ന്‍ ബീ​ച്ച് നവീകരണം അടുത്തവർഷത്തോടെ പൂർത്തിയാകും

ദേ​ശീ​യ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഓ​രോ മൂ​ന്ന് മാ​സ​ത്തി​ലും സ​ർ​ക്കാ​റി​ന് കൃ​ത്യ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. വ​ഞ്ച​ന​യി​ലൂ​ടെ​യും ക​ള്ള​പ്പ​ണ​ത്തി​ലൂ​ടെ​യും പൗ​ര​ത്വം നേ​ടി​യ വ്യ​ക്തി​ക​ളി​ൽ നി​ന്ന് പൗ​ര​ത്വം പി​ൻ​വ​ലി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കേ​സു​ക​ളി​ൽ കു​വൈ​ത്ത് പൗ​ര​ത്വം അ​ന്വേ​ഷി​ക്കു​ന്ന​തി​നു​ള്ള സു​പ്രീം ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യ​വും അം​ഗീ​ക​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡി​സം​ബ​ർ ഒ​ന്നി​ന് കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന 45ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ളും വി​ല​യി​രു​ത്തി. ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ നേ​താ​ക്ക​ളെ മ​ന്ത്രി​മാ​ർ കു​വൈ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. മ​റ്റു പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളും മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി.

Top