പാ​രാ​ലി​മ്പി​ക്സ്: മി​ന്നും പ്ര​ക​ട​ന​വു​മാ​യി കു​വൈ​ത്ത് അത്‌ലറ്റുകൾ

പാ​രാ​ലി​മ്പി​ക്സ്: മി​ന്നും പ്ര​ക​ട​ന​വു​മാ​യി കു​വൈ​ത്ത് അത്‌ലറ്റുകൾ
പാ​രാ​ലി​മ്പി​ക്സ്: മി​ന്നും പ്ര​ക​ട​ന​വു​മാ​യി കു​വൈ​ത്ത് അത്‌ലറ്റുകൾ

കു​വൈ​ത്ത് സി​റ്റി: പാ​രി​സി​ൽ ന​ട​ക്കു​ന്ന പാ​രാ​ലി​മ്പി​ക്‌​സി​ൽ മി​ക​വാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്തി കു​വൈ​ത്ത് താ​ര​ങ്ങ​ൾ. കു​വൈ​ത്ത് താ​രം ഫൈ​സ​ൽ അ​ൽ റാ​ജി​ഹി ചെ​യ​ർ റ​ണ്ണി​ങ് മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന 5,000 മീ​റ്റ​ർ യോ​ഗ്യ​താ മ​ത്സ​ര​മാ​യ ‘ടി-54’ ​ൽ ആ​ദ്യ റൗ​ണ്ടി​ൽ അ​ഞ്ചാം സ്ഥാ​നം നേ​ടി​യാ​ണ് അ​ൽ റാ​ജി​ഹി​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശ​നം. ഷോ​ട്ട്പു​ട്ട് ക്ലാ​സ് 37 മ​ത്സ​ര​ത്തി​ൽ ധാ​രി അ​ൽ ബൂ​ത്വി 12.66 മീ​റ്റ​ർ എ​റി​ഞ്ഞ് പ​ത്താം സ്ഥാ​ന​ത്തെ​ത്തി പു​തി​യ റെ​ക്കോ​ർ​ഡ് സൃ​ഷ്ടി​ച്ചു.

Also Read: സൗദിയിൽ മഴ തുടരാൻ സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

ഈ ​ഇ​ന​ത്തി​ൽ 16.37 മീ​റ്റ​ർ എ​റി​ഞ്ഞ ഉ​സ്ബെ​ക്കി​സ്ഥാ​ന്‍റെ കു​ദ്ര​തി​ലു​ഖോ​ൻ മ​രോ​വ്ഖോ​ജ​യേ​വ് ഒ​ന്നാം സ്ഥാ​ന​വും ടു​ണീ​ഷ്യ​ൻ താ​രം അ​ഹ​മ്മ​ദ് ബെ​ൻ മു​സ്ലേ 15.40 എ​റി​ഞ്ഞ് ര​ണ്ടാം സ്ഥാ​ന​ത്തും എ​ത്തി.

ഇ​തോ​ടെ കു​വൈ​ത്തി​ന്റെ പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ച്ചു. പാ​രാ​ലി​മ്പി​ക്‌​സി​ൽ മൂ​ന്ന് കു​വൈ​ത്ത് അ​ത്ല​റ്റു​ക​ളാണ് പ​ങ്കാളികളായത്. ഫൈ​സ​ൽ അ​ൽ റാ​ജി​ഹി, ധാ​രി അ​ൽ ബൂ​ത്വി എ​ന്നി​വ​രെ കൂ​ടാ​തെ ഫൈ​സ​ൽ സു​റൂ​റും കു​വൈ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പാ​രി​സി​ലു​ണ്ട്. ഫൈ​സ​ൽ സു​റൂ​റും ഷോ​ട്ട്പു​ട്ടി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

Top