എണ്ണ വകുപ്പ് മന്ത്രി രാജിവച്ചു; താൽക്കാലിക ചുമതല നൗറയ്ക്ക്

ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരമാണ് ഉപപ്രധാനമന്ത്രിയുടെയും എണ്ണ വകുപ്പ്മന്ത്രിയുടെയും രാജി

എണ്ണ വകുപ്പ് മന്ത്രി രാജിവച്ചു; താൽക്കാലിക ചുമതല നൗറയ്ക്ക്
എണ്ണ വകുപ്പ് മന്ത്രി രാജിവച്ചു; താൽക്കാലിക ചുമതല നൗറയ്ക്ക്

കുവൈറ്റ് സിറ്റി: എണ്ണ വകുപ്പ് മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഡോ. ഇമാദ് മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ അതീഖിയുടെ രാജി അമീര്‍ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽജാബർ അൽ സബാഹ് സ്വീകരിച്ചു. ഒപ്പം, പകരം ധനകാര്യ സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൗറ സുലൈമാന്‍ സലേം അല്‍ ഫസാമിനെ എണ്ണ വകുപ്പ് താൽക്കാലിക ചുമതല നല്‍കി നിയമിച്ചുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചു.

രാജി സംബന്ധിച്ച് പ്രധാനമായും രണ്ട് ഉത്തരവുകളാണുള്ളത്. ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരമാണ് ഉപപ്രധാനമന്ത്രിയുടെയും എണ്ണ വകുപ്പ്മന്ത്രിയുടെയും രാജി സ്വീകരിക്കുന്നത്. അമീരി ഉത്തരവ് പുറപ്പെടുവിച്ച അന്ന് മുതല്‍ ഇത് ബാധകമാണന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭയിലെ മൂന്നാമനാണ് രാജി വച്ചിരിക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം രണ്ട് ഉപപ്രധാനമന്ത്രിമാരുള്ളതില്‍ ഒരാളായിരുന്നു ഡോ. ഇമാദ് മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ അതീഖി.

Top