CMDRF

ഫെഡറൽ ബാങ്ക് എംഡിയായി കെ.വി.എസ്. മണിയൻ ചുമതലയേറ്റു

വാരാണസി ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദവും മുംബൈയിലെ ജംനലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് എംബിഎയും നേടി

ഫെഡറൽ ബാങ്ക് എംഡിയായി കെ.വി.എസ്. മണിയൻ ചുമതലയേറ്റു
ഫെഡറൽ ബാങ്ക് എംഡിയായി കെ.വി.എസ്. മണിയൻ ചുമതലയേറ്റു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കെ വി എസ് മണിയന്‍ ചുമതലയേറ്റു. പതിനാല് വര്‍ഷക്കാലം ഫെഡറല്‍ ബാങ്കിന്റെ സാരഥിയായിരുന്ന ശ്യാം ശ്രീനിവാസന്‍ വിരമിച്ച ഒഴിവിലേക്കാണ്‌ നിയമനം. ബാങ്കിതര ധനകാര്യസ്ഥാപനമായിരുന്ന കോട്ടക് മഹീന്ദ്ര ബാങ്കിനെ രാജ്യത്തെ മുൻനിര ബാങ്കാക്കി മാറ്റിയ മണിയന് ഇൻവെസ്റ്റ്മെന്റ് ബാങ്കിങിലും ധന മാനേജ്മെന്റിലും ദീർഘകാലത്തെ പ്രവൃത്തി പരിചയമുണ്ട്.

തിങ്കളാഴ്ച മുതല്‍ കെ വി എസ് മണിയന്റെ നിയമനം പ്രാബല്യത്തില്‍ വന്നു. രണ്ടര ദശാബ്ദത്തോളം കൊടക് മഹീന്ദ്ര ബാങ്കില്‍ സേവനമനുഷ്ഠിച്ചു. കോര്‍പ്പറേറ്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് മേഖലകള്‍ക്കുപുറമെ ധന മാനേജ്മന്റ് വകുപ്പിലും ദീര്‍ഘകാലത്തെ പ്രവൃത്തി പരിചയമുണ്ട്. വാരാണസി ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദവും മുംബൈയിലെ ജംനലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് എംബിഎയും നേടി.

ബാങ്കിങ് രംഗത്തുള്ള കെ വി എസ് മണിയന്റെ അനുഭവസമ്പത്തും ദീര്‍ഘവീക്ഷണമുള്ള നേതൃത്വഗുണവും പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു.

Top