പാരീസ്: ഈ സീസണൊടുവില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിടുമെന്ന് സ്ഥിരീകരിച്ച് കിലിയന്‍ എംബാപ്പെ. തന്റെ തന്നെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോയിലാണ് എംബാപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ് പാരീസ് വിടുന്നത്. കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിഎസ്ജിയില്‍ തന്റെ അവസാനത്തെ വര്‍ഷമായിരിക്കും അദ്ദേഹം പ്രഖ്യാപിച്ചു.
‘ഒരുപാട് വൈകാരികത നിറഞ്ഞ നിമിഷമാണിത്. പിഎസ്ജിയിലെ എന്റെ ജീവിതം കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. കരാര്‍ നീട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏറ്റവും വലിയ ഫ്രഞ്ച് ക്ലബ്ബില്‍ ഒരുപാട് വര്‍ഷങ്ങളായി അംഗമാവുക എന്നത് വലിയ ബഹുമതിയാണ്’, എംബാപ്പെ പറഞ്ഞു.