ഇന്ത്യയുടെ മുറിവ് പഴുപ്പിക്കാൻ ഒരുങ്ങി ലബുഷെയ്ൻ!

ന്യൂസിലൻഡിനോടേറ്റ ടെസ്റ്റ് തോൽവി ഇന്ത്യയുടെ ആത്മവിശ്വാസത്തെ ഏറെ ബാധിച്ചിട്ടുണ്ടെന്നും ഇത് പരമ്പരയിൽ ആതിഥേയർക്ക് അനുകൂലമാകുമെന്നും ലബുഷെയ്ൻ

ഇന്ത്യയുടെ മുറിവ് പഴുപ്പിക്കാൻ ഒരുങ്ങി ലബുഷെയ്ൻ!
ഇന്ത്യയുടെ മുറിവ് പഴുപ്പിക്കാൻ ഒരുങ്ങി ലബുഷെയ്ൻ!

പെർത്ത്: ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-ആസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റിന് വെള്ളിയാഴ്ച പെർത്തിൽ തുടക്കമാകും. ഇന്ത്യയുടെ ആധിപത്യമായിരുന്നു കഴിഞ്ഞ നാലു പരമ്പരകളിലും കളിപ്രേമികൾ കണ്ടത്. ഇതിൽ രണ്ടു പരമ്പര വിജയം ഓസീസ് മണ്ണിലാണെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ന്യൂസിലൻഡിനു മുന്നിൽ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയാണ് ഓസീസ് മണ്ണിൽ ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്.

ഈ ചരിത്ര തോൽവി ഇന്ത്യയുടെ ആത്മവിശ്വാസം തകർത്തെന്നും ഇത് തങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഇപ്പോൾ ഓസീസ് ഉള്ളത്. അതേസമയം പരമ്പരയിലൂടെ ശക്തമായി തിരിച്ചുവരാനാണ് ഗൗതം ഗംഭീറും സംഘവും തയാറെടുക്കുന്നത്.

Also Read :ടി20 ​ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടിൽ ഖ​ത്ത​റി​ന് ജ​യം

നായകൻ രോഹിത് ശർമയുടെയും ഓപ്പണർ ശുഭ്മൻ ഗില്ലിന്‍റെയും അഭാവം ഗ്രൗണ്ടിൽ ഇന്ത്യക്ക് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് കൂടുതൽ മികവ് കാട്ടേണ്ടതുണ്ട്. പകരക്കാരിലൂടെ ഈ വിടവ് മറികടക്കാനാകുമെന്ന പ്രതീ‍ക്ഷയിലാണ് ഇപ്പോൾ ഇന്ത്യ. ഇതിനിടെയാണ് ഇന്ത്യയെ മാനസികമായി തളർത്താനുള്ള അടവുകളുമായി ഓസീസ് താരങ്ങളുടെ വില്ലൻ രംഗപ്രവേശനം. ഇന്ത്യയുടെ മുറിവിൽ ആദ്യം ഉപ്പുതേച്ചത് ഓസീസ് ബാറ്റർ മാർനസ് ലബുഷെയ്നാണ്. ന്യൂസിലൻഡിനോടേറ്റ ടെസ്റ്റ് തോൽവി ഇന്ത്യയുടെ ആത്മവിശ്വാസത്തെ ഏറെ ബാധിച്ചിട്ടുണ്ടെന്നും ഇത് പരമ്പരയിൽ ആതിഥേയർക്ക് അനുകൂലമാകുമെന്നും താരം പറഞ്ഞു.

Also Read :ഖ​ത്ത​റി​ന് തോ​ൽ​വി; അ​ന്നാ​ബി​കളുടെ ഗോൾ വല തകർത്ത് ഇ​മ​റാ​ത്തി സം​ഘം

‘പ്രവചനം ശരിക്കും കഠിനമാണ്. വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് അവർ കളിച്ചത്, സ്പിന്നിനെ തുണക്കുന്ന പിച്ചിൽ, ചരിത്രത്തിലില്ലാത്ത ഒരു തോൽവി വഴങ്ങിയാണ് ഇന്ത്യ ഇവിടെ എത്തിയത്. തീർച്ചയായും തോൽവി ടീമിന്‍റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്’ -താരം പ്രതികരിച്ചു.

അതേസമയം, മികച്ച ടീമാണ് ഇന്ത്യയെന്നും 2021ലെ ഓസീസ് പര്യടനത്തിൽ പ്രധാന താരങ്ങൾക്ക് പരിക്കേറ്റിട്ടും ഇന്ത്യ പരമ്പര നേടിയതും താരം ഓർമപ്പെടുത്തി. ഏഷ്യൻ കരുത്തരായ ഇന്ത്യയെ ലബുഷെയ്ൻ അങ്ങിനെ പൂർണമായി തള്ളിക്കളയുന്നില്ല. ലോകത്തിലെ മികച്ച ടീമുകളിലൊന്നായ ഇന്ത്യയെ ഒരിക്കലും ചെറുതായി കാണാനാകില്ലെന്നും താരം വ്യക്തമാക്കി. ജസ്പ്രീത് ബുംറയാണ് രോഹിത് ശർമയുടെ അഭാവത്തിൽ പേസർ ടീമിനെ നയിക്കുന്നത്.

Also Read : മെസ്സിപ്പടയെത്തും; സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ

ഇനിയുള്ള നാലു മത്സരങ്ങളിലെങ്കിലും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യത നിലനിർത്താനാകൂ. ഇനിയൊന്ന് സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയെയാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ കീവീസിനെതിരായ പരമ്പരയിൽ ആരാധകരെ താരം തീർത്തും നിരാശപ്പെടുത്തിയിരുന്നു.

Top