ജയ്പൂര്‍: മൊബൈല്‍ ഗെയിമുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം നേരിടുകയും ആളുകളില്‍നിന്ന് കടം വാങ്ങിയത് തിരിച്ചടക്കാന്‍ കഴിയാതാകുകയും ചെയ്തതിനെ തുടര്‍ന്ന് 22കാരന്‍ ജീവനൊടുക്കി. രാജസ്ഥാനിലെ ജയ്പൂരില്‍ കാലിയപാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കഡുബാനി ഗ്രാമത്തിലാണ് സംഭവം.
ശ്രീനിവാസ നായക് എന്ന ലിങ്കണ്‍ ആണ് മരിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നു യുവാവെന്ന് പൊലീസ് പറയുന്നു. സ്വകാര്യ മൈനിങ് കമ്പനിയില്‍ കോണ്‍ട്രാക്ട് ജോലിക്കാരനായിരുന്നു യുവാവ്. മൊബൈല്‍ ഗെയിമുകളില്‍ പണം നഷ്ടപ്പെട്ടതോടെ നിരവധി ആളുകളില്‍നിന്ന് യുവാവ് കടം വാങ്ങിയിരുന്നു. ഞായറാഴ്ച രാത്രി കുടുംബാംഗങ്ങള്‍ക്കൊപ്പം അത്താഴം കഴിച്ച ശേഷം സ്വന്തം മുറിയിലെത്തി ജീവനൊടുക്കുകയായിരുന്നു. രാവിലെ മുറിയില്‍നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.